ഇന്ന് ഞാൻ ഒരു എട്ടുകാലിയെ അതിക്രൂരവും നിഷ്ടൂരവുമായി കൊന്നു. ഉപ്പിലിട്ട മാങ്ങ പോലെ വെന്ത് മരിച്ചു. ക്ലോസെറ്റിൽ വിഹരിക്കുകയായിരുന്നവൻ. ഞാൻ ആദ്യം ഫ്ലഷ് ചെയ്തു. ആയ പ്രളയത്തിൽ നിന്ന് അവൻ സാഹസികമായി രക്ഷപ്പെട്ടു. പ്രളയജലത്തിൽ നിന്ന് ഓടി രക്ഷപ്പെടവെ ഞാൻ മൂത്രമൊഴിച്ചു. മഞ്ഞ മഴ. അതിൽ അവൻ വഴുതി. മഞ്ഞ പടരുന്ന പ്രളയത്തിൽ ചുളുങ്ങി. എട്ടുകാലുകളും മടങ്ങുന്നത് കണ്ടു. എന്റെ മൂത്രത്തിന്റെ അസിഡിറ്റിയിൽ ഞാൻ അഭിമാനിച്ചു. വീണ്ടും ഫ്ലഷ് ചെയ്തു. ക്ലീൻ..... ******************* കുറേ സമയത്തിന്ശേഷം വീണ്ടും ചെന്നപ്പോൾ ഉപ്പിലിട്ട മാങ്ങപോലെ എട്ടുകാലി. അതിന്റെ ജീവനിൽ മനോഹരമായി ഞാൻ കളിച്ചു. ഓർമയിൽ ഇല്ല, ഇത് ആദ്യമാണെന്ന് തോന്നുന്നു. വെള്ളത്തിൽ വീണ ഉറുമ്പിനു ഇലയിട്ട് കൊടുത്ത പ്രാവിന്റെ സന്തോഷം മാത്രമേ ഇത് വരെ ഞാൻ അനുഭവിച്ചുള്ളൂ.
Comments
Post a Comment